വിജയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം,200 കോടി പ്രതിഫലം, നടന്റെ അവസാനത്തെ ചിത്രത്തെക്കുറിച്ച്...

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഫെബ്രുവരി 2024 (12:58 IST)
ഇളയദളപതി വിജയ് തന്റെ സിനിമ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനി സിനിമ പ്രേമികള്‍ക്ക് ആഘോഷമാക്കാന്‍ രണ്ടേ രണ്ട് സിനിമകള്‍ മാത്രമേ അദ്ദേഹത്തിന്റെതായി വരുകയുള്ളൂ.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആദ്യം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. അതുകഴിഞ്ഞ് എത്തുന്ന വിജയിയുടെ കരിയറിലെ അവസാനത്തെ ചിത്രമായ ദളപതി 69 അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. നടന്റെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായി ഇത് മാറും.

ആര്‍ആര്‍ആര്‍ സിനിമയുടെ നിര്‍മാതാക്കളാണ് ഈ ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാള്‍ ചിത്രം സംവിധാനം ചെയ്യും.

വെട്രിമാരന്റെ പേരാണ് ചിത്രത്തിനായി ഉയര്‍ന്ന കേള്‍ക്കുന്നത്. 200 കോടിയാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. ഇളയദളപതിയുടെ കരിയറിലെ ഉയര്‍ന്ന പ്രതിഫലമായിരിക്കും.വാരിസിനായി വിജയിക്ക് 120 കോടി പ്രതിഫലമായി ലഭിച്ചിരുന്നു.വെങ്കട്ട് പ്രഭുവിന്റെ ഗോട്ടിനായി 150 കോടിയും നടന്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :