നിഹാരിക കെ.എസ്|
Last Modified വ്യാഴം, 6 മാര്‍ച്ച് 2025 (10:15 IST)
വേനൽകാലത്ത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. ചൂട് കൂടുതലായതിനാൽ ശരീരത്തിൽ നിർജലീകരണം ഉണ്ടാകും. ആവശ്യമായ വെള്ളം ശരീരത്തിലെത്തിയില്ലെങ്കിൽ ഭാവിയിൽ അത് പ്രശ്നമാകും. വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. കടുത്ത ചൂടിൽ നിന്നു രക്ഷനേടാൻ പഴച്ചാറുകൾ ധാരാളം കഴിക്കാം. ശരീരത്തെ തണുപ്പിക്കാനും ശുചീകരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്ന ചില ജ്യൂസുകൾ ഏതൊക്കെയെന്ന് നോക്കാം.
* ചർമത്തെ ശുദ്ധിയാക്കാനും പി.എച്ച് ലെവൽ നിയന്ത്രിക്കാനും നാരങ്ങാ ജ്യൂസ് കേമം
* ഉയർന്ന കലോറിയുള്ള തണ്ണിമത്തൻ ശരീരത്തിൽ ജലാംശം നിലനിർത്തും
* വൈറ്റമിനുകളും മിനറൽസും ധാരാളമടങ്ങിയ മാമ്പഴച്ചാറ് വേനലിൽ ഉത്തമം
* ഹൃദയത്തിന് ആരോഗ്യം നൽകുന്ന ഓറഞ്ച് ഒരു വേനൽക്കാല ജ്യൂസ് ആണ്
* പപ്പായ ജ്യൂസ് വേനൽക്കാലത്ത് മികച്ചതാണ്
* മുന്തിരി ജ്യൂസിലും ജലാംശം കൂടുതൽ ഉണ്ട്
* നെല്ലിക്കയിൽ 87% ത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്