മമ്മൂട്ടിക്കും ദുല്‍ഖറിനും മുന്‍പേ 100 കോടി അടിച്ചെടുത്ത് നിവിന്‍ പോളി; 'സര്‍വ്വം മായ' വന്‍ വിജയം

റിലീസ് ചെയ്തു 10 ദിവസം കൊണ്ടാണ് നിവിന്‍ പോളി ചിത്രം ഈ നേട്ടം കൈവരിച്ചത്

Nivin Pauly, Sarvam Maya, Sarvam Maya in 100 CR Club, Sarvam Maya Box office, Mammootty and Nivin Pauly
രേണുക വേണു| Last Modified തിങ്കള്‍, 5 ജനുവരി 2026 (08:55 IST)
- Sarvam Maya

ബോക്‌സ്ഓഫീസില്‍ 100 കോടിയുമായി നിവിന്‍ പോളിയുടെ തിരിച്ചുവരവ്. തുടര്‍ പരാജയങ്ങളില്‍ പതറിയിരുന്ന നിവിന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'സര്‍വ്വം മായ'യിലൂടെയാണ് ബോക്‌സ്ഓഫീസില്‍ 100 കോടി അടിച്ചെടുത്തത്.

റിലീസ് ചെയ്തു 10 ദിവസം കൊണ്ടാണ് നിവിന്‍ പോളി ചിത്രം ഈ നേട്ടം കൈവരിച്ചത്. മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും മുന്‍പ് 100 കോടിയെന്ന നേട്ടം കൈവരിക്കാനും ഇതോടെ നിവിന്‍ പോളിക്ക് സാധിച്ചു. മമ്മൂട്ടിക്കും ദുല്‍ഖറിനും ഇതുവരെ മലയാളത്തില്‍ 100 കോടി ആഗോള കളക്ഷന്‍ കിട്ടിയ ചിത്രമില്ല.

നിവിന്‍ പോളിയുടെ ആദ്യ നൂറ് കോടിയാണ് 'സര്‍വ്വം മായ'. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രമായി 50 കോടിയിലേറെ കളക്ട് ചെയ്യാന്‍ സര്‍വ്വം മായയ്ക്കു ഇതുവരെ സാധിച്ചിട്ടുണ്ട്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയമാണിത്. 'പ്രേമം' ആയിരുന്നു നിവിന്‍ പോളിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയം. 2015 ല്‍ റിലീസ് ചെയ്ത പ്രേമം 75 കോടിയാണ് കളക്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :