ബിക്കിനി അണിഞ്ഞ് അനാര്‍ക്കലി നായിക; തായ്വാനില്‍ നിന്നും പ്രിയാല്‍ ഗോര്‍,ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (11:07 IST)
പ്രിയാല്‍ ഗോര്‍ എന്നാല്‍ മലയാളികള്‍ക്ക് അനാര്‍ക്കലി ഓര്‍മ്മവരും.അന്തരിച്ച സംവിധായകന്‍ സച്ചി മോളിവുഡിന് സമ്മാനിച്ച താരം.
2015-ലാണ് പൃഥ്വിരാജ് നായകനായെത്തിയ അനാര്‍ക്കലി റിലീസായത്. ഈ ഒറ്റ സിനിമയിലൂടെ ശ്രദ്ധനേടിയ നടിയാണ് പ്രിയാല്‍ ഗോര്‍.തന്റെ ഇഷ്ടങ്ങള്‍ക്ക് പുറകിലുള്ള യാത്രയിലാണ് താരം. തായ്വാനിലേക്കും പ്രിയാല്‍ പോയിരുന്നു.

തായ്വാനിലെ തായ്പേയില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചു.'ഞാന്‍ ആഗ്രഹിച്ച ജീവിതം നയിക്കുന്നു';-എന്ന് എഴുതി കൊണ്ടാണ് തന്റെ പുതിയ ചിത്രങ്ങള്‍ പ്രിയാല്‍ പങ്കിട്ടത്.
തായ്വാന്റെ തലസ്ഥാന നഗരം കൂടിയാണ് തായ്പേയ്. അനാര്‍ക്കലിക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. വെബ് സീരീസുകളിലും താരം സജീവമായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :