ഈ താരങ്ങളെ നായകരാക്കി എനിക്ക് സിനിമ സംവിധാനം ചെയ്യണം, തുറന്നു പറഞ്ഞ് പൃഥ്വിരാജ് !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 13 ജനുവരി 2020 (19:45 IST)
അഭിനയതാവായി സിനിമയിലെത്തി, നിർമ്മാതാവും സംവിധായകനുമായി കഴിവ് തെളിയിച്ച് മലയാളികളെ വിസ്മയിപ്പിച്ച താരമാണ് പൃഥ്വിരാജ്. ഇപ്പോൾ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. നിർമ്മാതാവും സംവിധായകനും ആയെങ്കിലും ബേസിക്കലി താൻ ഒരു അഭിനയതാവാണ് എന്ന് പൃഥ്വി പറയുന്നു.


ഞാന്‍ അടിസ്ഥാനപരമായി ഒരു നടനാണ്, എനിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിയില്ല. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ എനിക്ക് ആഗ്രഹം ഉണ്ട്. പൃഥ്വി പറഞ്ഞു. മമ്മൂട്ടിയെ നായകാനാക്കി സിനിമയെടുക്കണം എന്നുള്ള മോഹത്തെ കുറിച്ച് പൃഥ്വി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ലൂസിഫർ കണ്ടതിന് ശേഷം തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള അവസരം സൂപ്പർസ്റ്റാർ രജനീകാന്ത് പൃഥ്വിയ്ക്ക്ക് നൽകിയിരുന്നു. എന്നാൽ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി സമയം മാറ്റിവച്ചിരുന്നതിനാൽ ആ ഓഫർ സ്വീകരിക്കാൻ പൃഥ്വിക്ക് സാധിച്ചിരുന്നില്ല. ആടുജീവിതത്തിനായുള്ള അവസാന ഷെഡ്യൂൾ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :