Prince and Family: വന്‍ വിജയമാകാന്‍ ദിലീപ് ചിത്രത്തിനു സാധിക്കുമോ? കണക്കുകള്‍ അത്ര നല്ലതല്ല

ആറാം ദിനമായ ഇന്നലെ 1.02 കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ദിലീപ് ചിത്രത്തിനു കളക്ട് ചെയ്യാന്‍ സാധിച്ചത്

Prince and Family, Prince and Family Dileep troll, Prince and Family Review, Dileep Come back, Dileep in Prince and Family, പ്രിന്‍സ് ആന്റ് ഫാമിലി, ദിലീപ്, പ്രിന്‍സ് ആന്റ് ഫാമിലി റിവ്യു, പ്രിന്‍സ് ആന്റ് ഫാമിലി ട്രോള്‍
Dileep (Prince and Family)
രേണുക വേണു| Last Modified വ്യാഴം, 15 മെയ് 2025 (16:34 IST)

Prince and Family: ബോക്‌സ്ഓഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കാതെ ദിലീപ് ചിത്രം 'പ്രിന്‍സ് ആന്റ് ഫാമിലി'. റിലീസ് ചെയ്തു ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ ഏഴ് കോടി മാത്രമാണ്.

ആറാം ദിനമായ ഇന്നലെ 1.02 കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ദിലീപ് ചിത്രത്തിനു കളക്ട് ചെയ്യാന്‍ സാധിച്ചത്. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച മാത്രമാണ് ഒന്നര കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ പ്രിന്‍സ് ആന്റ് ഫാമിലിക്കു സാധിച്ചത്. റിലീസ് ദിനത്തില്‍ 90 ലക്ഷമാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ചിത്രം കളക്ട് ചെയ്തത്.

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫനാണ് പ്രിന്‍സ് ആന്റ് ഫാമിലി സംവിധാനം ചെയ്തിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ഇന്ത്യന്‍ എക്‌സ്പ്രസ് ശരാശരി (2.5/5) റേറ്റിങ്ങാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ലെന്‍സ്മാന്‍ റിവ്യു മോശം സിനിമയായും ദിലീപ് ചിത്രത്തെ റേറ്റ് ചെയ്തിട്ടുണ്ട്. അഞ്ചില്‍ മൂന്നാണ് ഒടിടി പ്ലേ നല്‍കിയിരിക്കുന്ന റേറ്റിങ്. ദിലീപിന്റെ കരിയറിലെ 150-ാം സിനിമ കൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :