വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് 'മുക്കി' ഒമര്‍ ലുലു

രേണുക വേണു| Last Modified വ്യാഴം, 13 ജനുവരി 2022 (10:27 IST)

നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയത് ഡെലീറ്റ് ചെയ്ത് സംവിധായകന്‍ ഒമര്‍ ലുലു. പ്രസ്താവന വിവാദമായതോടെയാണ് ഒമര്‍ ലുലു പോസ്റ്റ് മുക്കിയത്. പീഡനത്തെ അതിജീവിച്ച നടിയെ അപമാനിക്കുന്നതിനു തുല്യമായ പോസ്റ്റാണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടതെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒമറിനെതിരെ കേസെടുക്കണമെന്ന ആവശ്യവും കമന്റ് ബോക്‌സില്‍ പലരും ഉന്നയിച്ചു. ഇതിനു പിന്നാലെയാണ് ഒമര്‍ ലുലു പോസ്റ്റ് ഡെലീറ്റ് ചെയ്തത്.

'എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം' എന്ന പ്രസ്താവനയോടു കൂടിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഒമര്‍ ലുലു പങ്കുവച്ചിരിക്കുന്നത്. പീഡനത്തെ നിസാരവത്കരിക്കുന്ന ഒമര്‍ ലുലുവിന്റെ പോസ്റ്റിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഒമറിന്റെ വാക്കുകള്‍ ഇങ്ങനെ: 'ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് 'സത്യം ജയിക്കട്ടെ.'അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :