'ദൃശ്യം 2' വിജയം ആഘോഷമാക്കി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും, ചിത്രങ്ങള്‍ വൈറലാകുന്നു!

കെ ആര്‍ അനൂപ്| Last Modified ശനി, 6 മാര്‍ച്ച് 2021 (12:26 IST)

'ദൃശ്യം 2' വിജയകുതിപ്പ് തുടരുകയാണ്. ഈ വേളയില്‍ ചിത്രത്തിന്റെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും.കൊച്ചിയിലെ ട്രാവന്‍കൂര്‍ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും വിജയാഘോഷം.

കേക്ക് മുറിച്ചു കൊണ്ടുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെച്ചു. ജീവനക്കാരും ദൃശ്യം രണ്ടിന്റെ വിജയാഘോഷത്തില്‍ പങ്കാളികളായി. ടെക്‌നിക്കല്‍ ടീമിനൊപ്പം സംവിധായകന്‍ ജീത്തു ജോസഫ് സിനിമയുടെ വിജയം നേരത്തെ തന്നെ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ആ സമയത്ത് മോഹന്‍ലാലിന് പങ്കെടുക്കാന്‍ സാധിച്ചില്ല.ഫെബ്രുവരി 19ന് ഒ.ടി.ടി. റിലീസ് ചെയ്ത ഇപ്പോഴും ആരാധകര്‍ക്കിടയില്‍ സംസാര വിഷയമാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.അടുത്തുതന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :