മഞ്ജുവിനെ കണ്ടതും കൈ കൊടുത്ത് ടൊവിനോ, ചാടിയെഴുന്നേറ്റ് രൺ‌വീറും ധനുഷും ! - വീഡിയോ

നീലിമ ലക്ഷ്മി മോഹൻ| Last Modified തിങ്കള്‍, 13 ജനുവരി 2020 (10:55 IST)
ഏഷ്യാ വിഷന്‍ അവാര്‍ഡ് ദാനം ചടങ്ങില്‍ പങ്കെടുത്തതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. അവാര്‍ഡ് വാങ്ങി ഇറങ്ങി വരുന്ന മഞ്ജുവിനെ കണ്ട് എണീറ്റ് കുശലാന്വേഷണങ്ങള്‍ നടത്തുന്ന ധനുഷും രണ്‍വീര്‍ സിങുമാണ് വീഡിയോയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുന്നത്.

അവാര്‍ഡ് വാങ്ങി ഇറങ്ങി വരുന്ന മഞ്ജു ടോവീനോയോടും തൃഷയോടും സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇവര്‍ രണ്ട് പേരും മഞ്ജുവിന് ഇരുന്നു കൊണ്ട് തന്നെ കൈ കൊടുക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് രണ്‍വീറിന്റെയും ധനുഷിന്റെയും അടുത്തേയ്ക്ക് എത്തിയപ്പോള്‍ ഇരുവരും മഞ്ജുവിനെ കണ്ട് ചാടി എണീക്കുന്നത് വീഡിയോയില്‍ കാണാം.

ധനുഷ് മഞ്ജുവിനെ കുറിച്ച് വാ തോരാതെ രണ്‍വീറിനോട് പറയുന്നു. ഒരുമിച്ച് ജോലി ചെയ്തതാണെന്ന് ധനുഷ് പറയുന്നത് വീഡിയോയിൽ കേൾക്കാം. രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നു. ധനുഷ് മഞ്ജുവിനെ ചേര്‍ത്ത് നിര്‍ത്തി പ്രശംസിക്കുന്നു. ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളായിരുന്നിട്ടും എഴുന്നേറ്റ് നിന്ന് മര്യാദ കാണിച്ച ഇരുവരുടെയും വ്യക്തിത്വത്തെ സോഷ്യൽ മീഡിയ പ്രശംസിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :