Mammootty - Bilal Movie: ബിലാല്‍ വൈകും, അതിനു മുന്‍പ് മറ്റൊരു ആക്ഷന്‍ പടം; തിരിച്ചെത്തിയാല്‍ എല്ലാം വമ്പന്‍ പ്രൊജക്ടുകള്‍

ചികിത്സ പൂര്‍ണമായി അവസാനിച്ചെങ്കിലും ഇപ്പോള്‍ ശാരീരിക വ്യായാമത്തിനു പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടി വിശ്രമം തുടരുന്നത്

Mammootty, Bilal, Amal Neerad, Big B 2, Mammootty upcoming movies Amal Neerad, മമ്മൂട്ടി, മമ്മൂട്ടി തിരിച്ചെത്തുന്നു, ബിലാല്‍, അമല്‍ നീരദ് മമ്മൂട്ടി
Kochi| രേണുക വേണു| Last Modified ശനി, 28 ജൂണ്‍ 2025 (11:45 IST)
Mammootty

- Movie: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ഉടന്‍ തിരിച്ചെത്തും. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ ആയിരിക്കും മമ്മൂട്ടി വീണ്ടും സിനിമ തിരക്കുകളില്‍ സജീവമാകുക.

ചികിത്സ പൂര്‍ണമായി അവസാനിച്ചെങ്കിലും ഇപ്പോള്‍ ശാരീരിക വ്യായാമത്തിനു പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടി വിശ്രമം തുടരുന്നത്. ചെന്നൈയിലെ വീട്ടിലുള്ള താരം ജൂലൈ അവസാനത്തോടെ കൊച്ചിയില്‍ തിരിച്ചെത്തും. കേരളത്തില്‍ എത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്‍ പടത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ചിത്രീകരണം നടക്കുക. മോഹന്‍ലാലിനൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം കൊച്ചിയില്‍ ചിത്രീകരിക്കും.

മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം കോമഡി-ആക്ഷന്‍ ഴോണറില്‍ ഉള്ളതാണ്. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ സിനിമകളില്‍ മമ്മൂട്ടി അഭിനയിക്കും.

അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ 'ബിലാല്‍' വൈകും. ബിലാലിനു മുന്‍പ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു ആക്ഷന്‍ പടം അമല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. അടുത്ത വര്‍ഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം. അതിനു ശേഷം 'ബിലാല്‍' ചെയ്യാനാണ് മമ്മൂട്ടിയുടെയും അമലിന്റെയും തീരുമാനം. ടിനു പാപ്പച്ചന്‍ ചിത്രത്തിലും മമ്മൂട്ടി നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :