Mammootty: അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍, നിതീഷ് സഹദേവ്, ടിനു പാപ്പച്ചന്‍; മമ്മൂട്ടിയുടെ വരവ് കാത്ത് സംവിധായകര്‍

കേരളത്തിലെത്തിയാല്‍ മമ്മൂട്ടി ആദ്യം അഭിനയിക്കുക മഹേഷ് നാരായണന്‍ ചിത്രത്തിലാണ്

Bazooka Review, Bazooka Malayalam Review, Bazooka Review Webdunia Malayalam, Mammootty Bazooka, Bazooka box office, Bazooka first half review, ബസൂക്ക റിവ്യു, ബസൂക്ക റിവ്യു മലയാളം, ബസൂക്ക മലയാളം റിവ്യു, ബസൂക്ക തിയറ്റര്‍ പ്രതികരണം, ബസൂക്ക ഹിറ്റ്, ബസൂക്
Mammootty
രേണുക വേണു| Last Modified ബുധന്‍, 4 ജൂണ്‍ 2025 (12:36 IST)

Mammootty: മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകര്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന മമ്മൂട്ടി ഈ മാസം അവസാനത്തോടെ കേരളത്തിലെത്താനാണ് സാധ്യത. നിലവില്‍ ചെന്നൈയിലെ വീട്ടിലാണ് താരം വിശ്രമം തുടരുന്നത്.

കേരളത്തിലെത്തിയാല്‍ മമ്മൂട്ടി ആദ്യം അഭിനയിക്കുക മഹേഷ് നാരായണന്‍ ചിത്രത്തിലാണ്. മോഹന്‍ലാലിനൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം പൂര്‍ത്തികാരിക്കാനുണ്ട്. മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുക 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവിന്റെ ചിത്രത്തിലാണ്. വലിയ ബജറ്റില്‍ ഒരുക്കുന്ന ഈ സിനിമ ഒരു ആക്ഷന്‍-കോമഡി എന്റര്‍ടെയ്‌നര്‍ ആണ്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായാണ് വിവരം.

നിതീഷ് സഹദേവ് ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഖാലിദ് റഹ്‌മാന്‍ ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക. അതിനുശേഷമായിരിക്കും ടിനു പാപ്പച്ചന്‍ ചിത്രം. 'ഉണ്ട'യ്ക്കു ശേഷമാണ് മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും വീണ്ടും ഒന്നിക്കുന്നത്. ടിനു പാപ്പച്ചന്‍ ചിത്രം കഴിഞ്ഞാല്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയിലും മമ്മൂട്ടി അഭിനയിക്കും. രാജമാണിക്യം, അണ്ണന്‍ തമ്പി എന്നീ സിനിമകള്‍ക്കു ശേഷം മമ്മൂട്ടിയും അന്‍വര്‍ റഷീദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :