മമ്മൂട്ടിയുടേത് നെഗറ്റീവ് വേഷം, പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നും; ഞെട്ടിക്കാന്‍ 'കാതല്‍'

റിലീസിന് മുന്‍പ് ഇന്ത്യന്‍ പനോരമയില്‍ കാതല്‍ പ്രദര്‍ശിപ്പിക്കും

രേണുക വേണു| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2023 (11:05 IST)

പുഴു, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും നെഗറ്റീവ് വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ട്. ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ വളരെ വ്യത്യസ്തമായ വേഷമാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. ജ്യോതിക നായികയായി എത്തുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നുന്ന തരത്തിലുള്ള ടോക്‌സിക് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

റിലീസിന് മുന്‍പ് ഇന്ത്യന്‍ പനോരമയില്‍ കാതല്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് മലയാള സിനിമകളില്‍ ഒരെണ്ണം കാതലാണ്. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതെന്ന് പനോരമയിലെ ജൂറി അംഗമായ കെ.പി.വ്യാസന്‍ പറയുന്നു.

കാതലിലെ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ധൈര്യം അപാരമാണെന്നും ഈ സിനിമയും മമ്മൂട്ടി എന്ന നടന്റെ പ്രകടനവും പ്രേക്ഷകരെ അമ്പരിപ്പിക്കുമെന്നും വ്യാസന്‍ പറഞ്ഞു. ഗോവ ഫിലിം ഫെസ്റ്റിവലിലെ സര്‍പ്രൈസ് ആയിരിക്കും കാതല്‍ എന്ന ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :