ഹനുമാന്‍ എത്തുമെന്ന വിശ്വാസം,'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (12:57 IST)
രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'ആദിപുരുഷ്' റിലീസിനായി ഒരുങ്ങിക്കഴിഞ്ഞു. സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിച്ച വ്യത്യസ്തമായ ഒരു നടപടിയാണ് ചര്‍ച്ചയാകുന്നത്.

സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഇത് ഹനുമാന്‍ വേണ്ടിയാണെന്നും അവര്‍ പറയുന്നു. രാമനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഹനുമാന്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :