കുഞ്ഞുവാവയെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം,ഗര്‍ഭകാലം അവസാനിക്കുന്നതിന്റെ ത്രില്ലില്‍ ലക്ഷ്മി പ്രമോദ്

Lekshmi Pramod
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (09:17 IST)
Lekshmi Pramod
മിനിസ്‌ക്രീന്‍ പ്രേഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ലക്ഷ്മി പ്രമോദ്. വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് സജീവമായിട്ടുള്ള താരം നിരവധി ഹിറ്റ് പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്. വില്ലത്തി കഥാപാത്രങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. ഇടയ്‌ക്കൊരു ഇടവേള എടുത്തെങ്കിലും സുഖമോദേവി എന്ന സീരിയലിലൂടെയാണ് ലക്ഷ്മി തിരിച്ചെത്തിയത്. പെട്ടെന്ന് താരം ഈ സീരിയലില്‍ നിന്നും അപ്രത്യക്ഷയായി. സീരിയല്‍ അവസാനിപ്പിക്കാനുള്ള കാരണം എന്തെന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവല്ലാതാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് പിന്മാറ്റത്തിനുള്ള കാരണം നടി വെളിപ്പെടുത്തിയത്.താന്‍ ഗര്‍ഭിണിയാണെന്നും അതിനാലാണ് സീരിയലില്‍ നിന്നും മാറിയതെന്നും ലക്ഷ്മി പറഞ്ഞു. ഇപ്പോള്‍ ഗര്‍ഭകാലം അവസാനിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നും കുഞ്ഞിന്റെ മുഖം കാണാനായി കാത്തിരിക്കുകയാണെന്നും ലക്ഷ്മി പറഞ്ഞു.

'ആ കുഞ്ഞ് മുഖം കാണാനും എന്റെ കൈയിലിങ്ങനെ കോരിയെടുക്കാനുമുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം',-എന്ന് എഴുതി കൊണ്ട് നിറ വയറിലുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചു.

ചിത്രങ്ങളെല്ലാം പങ്കുവെച്ചപ്പോഴും ആരാധകരോട് ഒരു കാര്യം കൂടി നടി പറഞ്ഞു.ഇതത്ര പ്ലാന്‍ ചെയ്ത ഷൂട്ട് അല്ലെന്നാണ് നടി ചിത്രങ്ങള്‍ക്ക് ഒപ്പം എഴുതിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :