രാം ചരണിന്റെ നായികയാകാന്‍ സൗത്ത് കൊറിയന്‍ നടി ബേ സുസി, ഷങ്കറിന്റേത് പാന്‍-ഏഷ്യന്‍ ചിത്രം ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (13:42 IST)

ഷങ്കര്‍-രാം ചരണ്‍ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അന്നുമുതല്‍ സിനിമയെ കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഒടുവിലായി പുറത്തു വരുന്നത് രാം ചരണിന്റെ നായികയാകാന്‍ സൗത്ത് കൊറിയന്‍ നടി ബേ സുസി എത്തുന്നു എന്നതാണ്. ഇതൊരു പാന്‍-ഏഷ്യന്‍ ചിത്രമാണെന്നും പറയപ്പെടുന്നു നിര്‍മ്മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ഷിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദക്ഷിണകൊറിയന്‍ നടിയും ഗായികയും ആണ് ബേ സുസി.'ഡ്രീം ഹൈ' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി സീരീസുകളില്‍ അഭിനയിച്ചു. 'ആര്‍ക്കിടെക്ചര്‍ 101' എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര രംഗത്തെത്തിയത്. ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിച്ചത്.

ഷങ്കര്‍-രാം ചരണ്‍ ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :