'എന്നെ കൂടുതല്‍ നല്ല വ്യക്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകൾ'; ആനിക്ക് ജന്മദിനാശംസകൾ നേർന്ന് ഷാജി കൈലാസ്

കഴിഞ്ഞ ദിവസം ആനിയുടെ പിറന്നാള്‍ ആയിരുന്നു.

Last Updated: ബുധന്‍, 24 ജൂലൈ 2019 (13:06 IST)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനി. വിവാഹ ശേഷം നടി സിനിമ ഉപേക്ഷിച്ച നടി ഇപ്പോള്‍ ടിവി പരിപാടികളില്‍ സജീവമാണ്. കഴിഞ്ഞ ദിവസം ആനിയുടെ പിറന്നാള്‍ ആയിരുന്നു. ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസ് പ്രണയാതുരമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ആനിക്ക് പിറന്നാൾ ആശംസിച്ചത്.

‘എന്നെ കൂടുതല്‍ നല്ല വ്യക്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകൾ. എപ്പോഴും എനിക്കു നല്‍കുന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന എല്ലാം നിന്നിലുണ്ട്. ഓരോ ദിവസവും നിന്റെ മുഖത്ത് കൂടുതൽ മനോഹരമായ പുഞ്ചിരി വിരിയിക്കാൻ ഞാൻ ശ്രമിക്കും. നീ എന്റെ ഹൃദയത്തിൽ നിറയ്ക്കുന്നത് വർണ്ണിക്കുവാനാകാത്ത സന്തോഷമാണ്. ജന്മദിനാശംസകൾ ചിത്ര'- ഷാജി കൈലാസ് കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :