നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 18 നവംബര്‍ 2025 (13:03 IST)
മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഡയറക്ടർ ബോർഡ് അംഗമായ ഫൈസൽ എം.കെയുടെ പുതിയ വീടിൻ്റെ ഗൃഹ പ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുൻ ബിഗ്‌ബോസ് താരങ്ങളും അതിഥികളുടെ ലിസ്റ്റിൽ ഇടംപിടിച്ചു.
ബിഗ് ബോസ് താരങ്ങളായ, ജാസ്മിൻ ജാഫർ, അനുമോൾ, ഷിയാസ് കരീം എന്നിവർക്കൊപ്പം ലെസ്ബിയൻ കപ്പിൾ
ആയ ആദിലയും നൂറയും ഉണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ, ഇവർ വന്നത് തൻ്റെ അറിവോടെയല്ലെന്ന ഫൈസൽ എകെ മലബാറിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ വിവാദമായിരുന്നു.
രണ്ട് പെൺകുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത് തൻ്റെ അറിവോടെയല്ല. പൊതു സമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും സമൂഹമധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുകയാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.