മമ്മൂട്ടിയെ പിന്നിലാക്കി ദുല്‍ഖര്‍ ! ഒന്നാമത് ഇപ്പോഴും മോഹന്‍ലാല്‍,ഈ ലിസ്റ്റില്‍ ഇടം നേടി പ്രേമലുവും

Dulquer Salman
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (12:38 IST)
Dulquer Salman
മലയാള സിനിമയില്‍ വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.മോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായി 50 കോടി എന്ന സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത് മോഹന്‍ലാലിന്റെ ദൃശ്യമായിരുന്നു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ ആയിരുന്നു വേഗത്തില്‍ 50 കോടി തൊട്ട ആദ്യ ചിത്രം. നാല് ദിവസം കൊണ്ടാണ് ഈ നേട്ടത്തിലേക്ക് സിനിമ എത്തിയത്. രണ്ടാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പാണ്. അഞ്ചുദിവസം കൊണ്ട് 50 കോടി തൊട്ടു.

മൂന്നാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഭീഷ്മപര്‍വമാണ്. ആറ് ദിവസമാണ് 50 കോടിയിലെത്തിയത്. നാലാം സ്ഥാനത്ത് 2018 എന്ന ചിത്രമാണ്. ഒരാഴ്ച കൊണ്ടാണ് ഈ നേട്ടത്തില്‍ എത്തിയത്. അഞ്ചാം സ്ഥാനത്ത് മോഹന്‍ലാലിന്റെ നേര്. 8 ദിവസം എടുത്തു 50 കോടി ക്ലബ്ബില്‍ എത്താന്‍.എട്ട് ദിവസത്തില്‍ തന്നെയാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡും 50 കോടി ക്ലബ്ബില്‍ എത്തിയത്. ആര്‍ഡിഎക്സ്,കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങള്‍ 11 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തി. 13 ദിവസം കൊണ്ട് പ്രേമലുവും 14 ദിവസം കൊണ്ട് പുലിമുരുകനും ഈ ലിസ്റ്റില്‍ ഇടം നേടി.ഭ്രമയുഗം ഈ പട്ടികയില്‍ ഇടം നേടും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :