Dominic and The Ladies Purse: കഷ്ടിച്ചു രക്ഷപ്പെടുമോ ഡൊമിനിക്? കളക്ഷന്‍ ഇടിഞ്ഞു, ഇതുവരെ നേടിയത്

വേള്‍ഡ് വൈഡ് ബോക്സ്ഓഫീസില്‍ 20 കോടിയെങ്കിലും കളക്ട് ചെയ്യാതെ ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സിനു ഹിറ്റ് സ്റ്റാറ്റസ് നേടാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്

Dominic and the ladies purse review, Dominic and the ladies purse social media review, Dominic and the ladies purse twitter review, dominic and the ladies purse review in malayalam, Dominic and the ladies Purse First Review, Dominic and the ladies pu
Dominic and the Ladies Purse
രേണുക വേണു| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2025 (15:57 IST)

Dominic and The Ladies Purse: ബോക്‌സ്ഓഫീസില്‍ കുത്തനെ താഴേക്ക് പോയി മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്'. റിലീസ് ചെയ്തു രണ്ടാം ഞായറാഴ്ചയായ ഇന്നലെ 30 ലക്ഷം മാത്രമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഇതുവരെ മമ്മൂട്ടി ചിത്രത്തിനു ലഭിച്ചിരിക്കുന്ന ഇന്ത്യ നെറ്റ് കളക്ഷന്‍ ഒന്‍പത് കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 18 കോടിയിലേക്ക് അടുക്കുകയാണ്.

വേള്‍ഡ് വൈഡ് ബോക്സ്ഓഫീസില്‍ 20 കോടിയെങ്കിലും കളക്ട് ചെയ്യാതെ ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സിനു ഹിറ്റ് സ്റ്റാറ്റസ് നേടാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി കമ്പനിയുടേതായി ഇതുവരെ ഇറങ്ങിയ സിനിമകളെല്ലാം സാമ്പത്തികമായി ലാഭമായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മുന്‍ ചിത്രങ്ങള്‍. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മമ്മൂട്ടി കമ്പനിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :