4 ദിവസം കൊണ്ട് 150 കോടിയും മറികടന്ന് ബിഗിൽ, രജനിയേക്കാൾ വലിയ സ്റ്റാർ ആയി വിജയ് ?!

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (16:02 IST)
ദളപതി വിജയുടെ കരിയറിലെ മികച്ച വിജയമായി മാറുമെന്ന് ഉറപ്പാണ്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ ഒന്നടങ്കം നല്‍കിയത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ദളപതി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്.

തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് വിജയ് അറ്റ്‌ലീ കൂട്ടൂകെട്ട് വീണ്ടും എത്തിയിരുന്നത്. ഇത്തവണ ഫുട്‌ബോള്‍ പ്രമേയമാക്കികൊണ്ടുളള ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തിയത്. 180 കോടി ബജറ്റിൽ നിർമിച്ച ചിത്രം 4 ദിവസം കൊണ്ട് നേടിയത് 150 കോടിക്ക് മുകളിലാണെന്ന് റിപ്പോർട്ടുകൾ.

ദീപാവലി റിലീസായി കാര്‍ത്തിയുടെ കൈദിക്കൊപ്പമാണ് വിജയ് ചിത്രവും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ലോകമെമ്പാടുമായി 4000ത്തിലധികം തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്. 10 ദിവസം കൊണ്ട് ചിത്രം 250 കോടി കടക്കുമെന്നാണ് സൂചന.

വിജയുടെ കരിയറിലെ എറ്റവും വലിയ വിജയചിത്രമാകാനുളള കുതിപ്പിലാണ് നിലവില്‍ ബിഗിലെന്ന് അറിയുന്നു. ധനുഷിന്റെ അസുരന് പിന്നാലെയാണ് ബിഗിലും ഇപ്പോള്‍ 150 കോടി ക്ലബിലേക്ക് എത്തിയിരിക്കുന്നത്. 019ല്‍ സാഹോയ്ക്ക് പിന്നാലെ ആദ്യ ദിനം കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ബിഗില്‍ മാറിയിരുന്നു. ഓവര്‍സീസ് മാര്‍ക്കറ്റില്‍ 52 കോടിയോളം നേടിയ സിനിമ ഇന്ത്യയില്‍ നിന്ന് നേടിയത് നൂറ് കോടിയോളമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :