മമ്മൂട്ടിയുടെ ബസൂക്ക ഉപേക്ഷിച്ചിട്ടില്ല ! ആരാധകര്‍ കാത്തിരിക്കുന്ന അപ്‌ഡേറ്റ്

ബസൂക്ക ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും

രേണുക വേണു| Last Modified ബുധന്‍, 10 ജൂലൈ 2024 (10:35 IST)

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. 2024 ന്റെ ആദ്യ പകുതിയില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ബസൂക്കയുടെ ടീസര്‍ പോലും ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഒരു ഘട്ടത്തില്‍ ഈ സിനിമ ഉപേക്ഷിച്ചോ എന്ന് പോലും മമ്മൂട്ടി ആരാധകര്‍ സംശയിച്ചു. എന്നാല്‍ ബസൂക്കയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബസൂക്ക ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും. ബസൂക്കയുടെ ടീസര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ചില പ്രധാന രംഗങ്ങള്‍ കൂടി ഇനി ഷൂട്ട് ചെയ്യാനുണ്ട്. അതിനു ശേഷമായിരിക്കും ടീസര്‍ പുറത്തുവിടുക. സാങ്കേതികമായ ചില കാരണങ്ങള്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോയതാണ് റിലീസ് വൈകാന്‍ കാരണം. അവധി ആഘോഷങ്ങള്‍ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ മമ്മൂട്ടി ഉടന്‍ തന്നെ ബസൂക്കയുടെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

അതേസമയം ബസൂക്കയില്‍ മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്റേത്. തിയേറ്റര്‍ ആന്‍ഡ് ഡ്രീംസും സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :