20 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്, വിജയുടെ ആദ്യത്തെ 50 കോടി ഗ്രോസര്‍,'ഗില്ലി' റീ റിലീസ് ഏപ്രിലില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (15:07 IST)
കാലങ്ങളായി ബോക്സ് ഓഫീസില്‍ തന്റെ ശക്തി തെളിയിച്ചിട്ടുള്ള നടനാണ് വിജയ്.നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ വിജയ്യ്ക്ക് സ്വന്തമായുണ്ടെങ്കിലും, 'ഗില്ലി' നടനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ്. കാരണം ഈ ചിത്രം നടന്റെ ആദ്യത്തെ 50 കോടി ഗ്രോസര്‍ ആയിരുന്നു.

വിജയും തൃഷയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ക്ലാസിക് എന്റര്‍ടെയ്നര്‍ തമിഴില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രങ്ങളില്‍ ഒന്നാണ്.

ഇപ്പോഴിതാ 'ഗില്ലി' ബിഗ് സ്‌ക്രീനുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. 'ഗില്ലി' നിര്‍മ്മാതാവ് എഎം രത്നം വിജയ് നായകനായ ചിത്രം തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തി.ഏപ്രിലില്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.

'ഗില്ലി'യുടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് തിയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും, തമിഴില്‍ റീ-റിലീസിന്റെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.


'ഗില്ലി' 2004-ല്‍ തിയേറ്ററുകളില്‍ എത്തി.വിജയ്യും തൃഷയും ആദ്യമായി ഒന്നിച്ച് സിനിമ കൂടിയായി ഇരുന്നു ഇത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :