മാസ്സ് ലുക്കില്‍ ആസിഫ് അലി, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (15:00 IST)

മലയാളികളുടെ പ്രിയതാരം ആസിഫ് അലിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മുടി പുറകിലേക്ക് ഒതുക്കി കൂളിംഗ് ഗ്ലാസ് അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണാനാകുന്നത്. വര്‍ക്കലയിലെത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആസിഫ് അലി തന്നെ പങ്കുവെച്ചു.

ആസിഫ് അലി നായകനായെത്തുന്ന കുറ്റവും ശിക്ഷയും റിലീസിന് ഒരുങ്ങുകയാണ്.ജൂലൈ 2ന് ചിത്രം തിയേറ്ററുകളിലെത്തും.സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.മലയാളം ആന്തോളജി ചിത്രമാണ് 'ആണും പെണ്ണും' ആണ് നടന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :