'സൂര്യയുടെ സിനിമകളിലെ നായികയാണെന്ന് സങ്കല്‍പ്പിക്കും, വലിയ ആരാധിക'; നടി അനുശ്രീ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (12:57 IST)

അഭിനയ ജീവിതത്തിന്റെ ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ് അനുശ്രീ.
2012 ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസെന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്. ടിവിയിലെ അഭിനയ റിയാലിറ്റി ഷോയിലെ മിന്നും താരമായിരുന്നു അനു. ചുറുചുറുക്കോടെയുളള സംസാര രീതിയാണ് മറ്റു മത്സരാര്‍ത്ഥികളില്‍ നിന്ന് അനുവിന്റെ വ്യത്യസ്തയാക്കിയതും, മലയാള സിനിമയിലേക്കുള്ള എന്‍ട്രി ടിക്കറ്റ് ലാല്‍ജോസ് നിന്ന് കിട്ടിയതും.

താന്‍ സൂര്യയുടെ വലിയ ആരാധികയാണെന്ന് അനുശ്രീ പറയുന്നു.നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഒരുമിച്ചുള്ള ചിത്രം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.കേരളത്തിലെ സൂര്യയുടെ ഫാന്‍സ് അസ്സോസിയേഷന്‍ സൂര്യയുമായി ബന്ധപ്പെട്ട ഏത് ആഘോഷം വന്നാലും എന്നെ വിളിക്കാറുണ്ടെന്ന് നടി പറയുന്നു.

സൂര്യയുടെ വലിയ ആരാധിക എന്ന നിലയില്‍ എന്നെ വലിയ കാര്യമാണവര്‍ക്ക്. സൂര്യ അഭിനയിച്ച ഏതു ചിത്രം കണ്ടാലും അതിലെ നായിക ഞാനാണെന് സങ്കല്‍പ്പിക്കാറുണ്ടെന്നും നടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :