അമ്മയുടെ സാരിയാ... ഒന്നൂടെ സുന്ദരിയായി അന്ന ബെന്‍, ചിത്രങ്ങള്‍ കാണാം

Anna Ben
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മെയ് 2024 (16:58 IST)
Anna Ben
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടി അന്ന ബെന്‍ കടന്നുപോകുന്നത്. മലയാളത്തിന് പുറത്തും താരത്തെ തേടി അവസരങ്ങള്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ ലോകത്തും സജീവമാണ് മലയാളത്തിന്റെ അന്ന.

ഫോട്ടോഷൂട്ടുകളില്‍ എന്നും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താറുള്ള നടിയാണ് അന്ന ബെന്‍. മാത്രമല്ല താരത്തിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ സാരിയില്‍ പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം.
ഇത്തവണത്തെ ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത് അമ്മയുടെ സാരി ആണെന്ന് അന്ന ബെന്‍ പറയുന്നു.
റോഷന്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ നിര്‍മ്മിച്ച 'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാണ് ഇപ്പോള്‍ അന്ന ബെന്‍.തൃശങ്കു, കൊട്ടുക്കാളി, കാപ്പ, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലാണ് നടി ഒടുവിലായി അഭിനയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :