ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ജോഷി ചിത്രത്തില്‍ കനിഹ, 'പാപ്പന്‍'ഷൂട്ടിംഗ് രണ്ടാം ദിവസത്തിലേക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 6 മാര്‍ച്ച് 2021 (15:24 IST)

സുരേഷ് ഗോപിയുടെ 'പാപ്പന്‍' ചിത്രീകരണം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 2011-ല്‍ പുറത്തിറങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം സംവിധായകന്‍ ജോഷിയുടെ ഒപ്പം വീണ്ടും പ്രവര്‍ത്തിക്കാനായിതിന്റെ സന്തോഷത്തിലാണ് നടി കനിഹ.

'ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ജോഷി സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ആവേശമുണ്ട്. ഒരു സംവിധായകന്റെ ഇതിഹാസം.'-കുറിച്ചു.

ജോഷിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കനിഹ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.ആശ ശരത്,നൈല ഉഷ,നീത പിള്ള, ഗോകുല്‍ സുരേഷ്,സണ്ണി വെയ്ന്‍, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.പാലാ, തൊടുപുഴ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :