Abhyanthara Kuttavali Social Media Response: പുരുഷപക്ഷം പിടിക്കുന്ന 'ആഭ്യന്തര കുറ്റവാളി'; ക്ലിക്കായില്ലെന്ന് പ്രേക്ഷകര്‍

പുരുഷപക്ഷത്തു നിന്ന് കഥ പറയുന്ന സിനിമയാണ് 'ആഭ്യന്തര കുറ്റവാളി'. എല്ലാ സ്ത്രീകളും ഇരകളല്ലെന്നും വ്യാജ ഗാര്‍ഹിക പീഡന പരാതികളില്‍ പുരുഷന്‍മാര്‍ ഇരകളാകുന്നുണ്ടെന്നുമാണ് സിനിമയുടെ പ്രമേയം

Asif Ali, Abhyanthara Kuttavali Social Media Response, Abhyanthara Kuttavali review, Asif Ali in Abhyanthara Kuttavali
രേണുക വേണു| Last Modified വെള്ളി, 6 ജൂണ്‍ 2025 (15:45 IST)
Abhyanthara Kuttavali Social Media Response

Abhyanthara Kuttavali Social Media Response: ആസിഫ് അലി നായകനായ 'ആഭ്യന്തര കുറ്റവാളി'ക്ക് തണുപ്പന്‍ പ്രതികരണം. തിരക്കഥ ഫ്‌ളാറ്റായി പോയെന്നും അവതരണം മോശമെന്നും ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ പ്രതികരിച്ചു. വൈകാരികമായി പ്രേക്ഷകരെ കണക്ട് ചെയ്യിപ്പിക്കുന്നതില്‍ സിനിമ പരാജയമെന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം.

പുരുഷപക്ഷത്തു നിന്ന് കഥ പറയുന്ന സിനിമയാണ് 'ആഭ്യന്തര കുറ്റവാളി'. എല്ലാ സ്ത്രീകളും ഇരകളല്ലെന്നും വ്യാജ ഗാര്‍ഹിക പീഡന പരാതികളില്‍ പുരുഷന്‍മാര്‍ ഇരകളാകുന്നുണ്ടെന്നുമാണ് സിനിമയുടെ പ്രമേയം. തിരഞ്ഞെടുത്ത വിഷയം വളരെ വേറിട്ടതാണെങ്കിലും അത് സിനിമയായപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും നിലവാരം കുറഞ്ഞെന്നാണ് ഫെയ്‌സ്ബുക്കില്‍ ആദ്യ ഷോയ്ക്കു ശേഷം ഒരു പ്രേക്ഷകന്റെ പ്രതികരണം.

' വേറിട്ട വിഷയമായിട്ടും മോശം തിരക്കഥ കാരണം പൂര്‍ണമായി നിരാശപ്പെടുത്തിയ സിനിമ. കഥാപാത്ര സൃഷ്ടിയിലും അവതരണത്തിലും എഴുത്തുകാരനും സംവിധായകനും അമ്പേ പരാജയപ്പെട്ടിരിക്കുന്നു.'

' കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ പ്രേക്ഷകരുമായി ബന്ധിപ്പിക്കാന്‍ പ്രയാസപ്പെടുന്ന സിനിമ. പ്രമേയം നല്ലതാണെങ്കിലും ഒരു ശരാശരി സിനിമാറ്റിക് എക്‌സ്പീരിയന്‍സ് പോലും നല്‍കാന്‍ സിനിമയ്ക്കു സാധിക്കുന്നില്ല.'

' സീരിയല്‍ നിലവാരമുള്ള സിനിമ. ആസിഫ് അലിയുടെ സമീപകാലത്തെ മോശം സെലക്ഷന്‍. പ്രേക്ഷകനെന്ന നിലയില്‍ പൂര്‍ണമായി നിരാശപ്പെടുത്തി.'

എന്നിങ്ങനെ നിരവധി മോശം അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. സേതുനാഥ് പത്മകുമാര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ശ്രേയ രുഗ്മിണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :