അനിഖ ഇനി സിനിമയിലെ നായിക, വൈറലായി മാറി പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (13:02 IST)
കുട്ടിതാരമായി എത്തി തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍.ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓഹ് മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നായികയാവുകയാണ് നടി.

പൂജ ചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നു. ചടങ്ങുകളില്‍ പങ്കെടുക്കുവാനായി അനിഖ എത്തുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.

ആഷ് ട്രീ വെഞ്ചുവേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ജിനീഷ് കെ ജോയ് ആണ് തിരക്കഥ ഒരുക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :