ചെലവ് 9 കോടിയിലേറെ, ദുല്‍ക്കര്‍ നായകനാകുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മണിയന്‍പിള്ള രാജു വേണ്ടെന്നുവച്ചു!

ദുല്‍ക്കര്‍ ചിത്രം മണിയന്‍‌പിള്ള രാജു ഉപേക്ഷിച്ചു!

Dulquer Salman, Maniyan Pillai Raju, Anjali Menon, Prathap Pothen, Mammootty, Mohanlal, ദുല്‍ക്കര്‍ സല്‍മാന്‍, മണിയന്‍‌പിള്ള രാജു, അഞ്ജലി മേനോന്‍, പ്രതാപ് പോത്തന്‍, മമ്മൂട്ടി, മോഹന്‍ലാല്‍
Last Updated: വ്യാഴം, 7 ഏപ്രില്‍ 2016 (15:37 IST)
പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്ന് മണിയന്‍ പിള്ള രാജു പിന്‍‌മാറിയതായി റിപ്പോര്‍ട്ടുകള്‍. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന സിനിമയ്ക്ക് അഞ്ജലി മേനോനാണ് തിരക്കഥ രചിക്കുന്നത്. സിനിമയ്ക്ക് ഒമ്പത് കോടിയിലേറെ ബജറ്റ് വരുമെന്നതിനാലാണ് മണിയന്‍‌പിള്ള രാജു പിന്‍‌മാറിയതെന്ന് ഒരു സിനിമാമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മണിയന്‍‌പിള്ള രാജു പിന്‍‌മാറിയതോടെ രണ്ട് പ്രമുഖ കമ്പനികള്‍ പ്രൊജക്ട് ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ധന്‍സിക നായികയാകുന്ന ചിത്രത്തിന് ഇളയരാജയാണ് സംഗീതം നിര്‍വഹിക്കുന്നത്.

രാജീവ് മേനോന്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമ ഒരു പ്രണയകഥയാണ് പറയുന്നതെന്നാണ് സൂചന. ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. വര്‍ക്കല പ്രധാന ലൊക്കേഷനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘പാവാട’ എന്ന മെഗാഹിറ്റ് സിനിമയാണ് മണിയന്‍‌പിള്ള രാജു ഒടുവില്‍ നിര്‍മ്മിച്ച സിനിമ. പ്രതാപ് പോത്തന്‍ - ദുല്‍ക്കര്‍ ടീമിന്‍റെ ചിത്രത്തിന് ബജറ്റ് കൂടിയതോടെയാണ് രാജു പടത്തില്‍ നിന്ന് പിന്‍‌മാറിയതെന്നാണ് അറിയുന്നത്.

മോഹന്‍ലാലും ശിവാജി ഗണേശനും ഒന്നിച്ച ഒരു യാത്രാമൊഴിയാണ് പ്രതാപ് പോത്തന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :