ഈ നടനെ മനസ്സിലാക്കാത്തവര്‍ ഉണ്ടോ ? മകനെ ചുംബിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (14:06 IST)

ജിത്തു ജോസഫിന്റെ ആദിയില്‍ നായകനായി തുടങ്ങിയ പ്രണവ് മോഹന്‍ലാല്‍ ഹൃദയത്തിലെത്തി എത്തിനില്‍ക്കുകയാണ്.തന്റെ കുട്ടിക്കാലം ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് നടന്‍.
ഓരോ ചിത്രങ്ങള്‍ക്ക് താഴെയും ചുംബിക്കുന്ന ഇമോജി മോഹന്‍ലാല്‍ മകനായി നല്‍കി.
പുനര്‍ജനി, ഒന്നാമന്‍ തുടങ്ങിയ സിനിമകളില്‍ പ്രണവ് ബാലതാരമായി അഭിനയിച്ചിരുന്നു.
മോഹന്‍ലാലും പ്രണവും ഒന്നിച്ച് എത്തിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

പ്രണവ് മോഹന്‍ലാലിന്റെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഹൃദയം.50 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.ഹൃദയം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :