കമലിന് മല്ലികയ്ക്ക് പകരം മുമൈദ്‌ !

മുമൈദ്
PROPRO
ബോളിവുഡ്‌ രതി ദേവത മല്ലിക ഷെറാവത്തിന്‍റെ തിരക്ക്‌ തെന്നിന്ത്യന്‍ മാദകനര്‍ത്തകി മുമൈദ്‌ഖാന്‌ സ്വപ്‌നതുല്യമായ വഴിയാണ്‌ തുറന്ന്‌ നല്‌കിയത്‌.

യൂണിവേഴ്‌സല്‍ ഹീറോ കമലാഹാസന്‍ സംവിധാനം ചെയ്യുന്ന ‘മര്‍മ്മയോഗി‘യില്‍ മല്ലികക്ക്‌ പകരം എത്തുക മുമൈദ്‌ ആയിരിക്കും.

നൂറ്‌ കോടിയിലേറെ മുടക്കി പിരമിഡ്‌ സമീറയ്‌ക്ക്‌ ഒപ്പം ചേര്‍ന്ന്‌ കമല്‍ നിര്‍മ്മിക്കുന്ന മര്‍മ്മയോഗിയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. ദശാവതാരത്തില്‍ വില്ലത്തിയായി അവതരിച്ച മല്ലിക ഹോളിവുഡ്‌ സംരംഭമായ ‘ഹിസ്സ’സില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടിയാണ്‌ മര്‍മ്മയോഗി വിട്ടത്‌.

‘മുന്നാഭായി’യിലെ ഐറ്റം നമ്പരിലൂടെ ശ്രദ്ധിക്കപ്പെട്ട മുമൈദ്‌ പിന്നീട്‌ തെന്നിന്ത്യന്‍ രംഗത്ത്‌ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ആക്ഷന്‍-സെക്‌സ്‌ താരം എന്ന ഇമേജാണ്‌ തെലുങ്കില്‍ സുന്ദരിക്ക്‌ ഉള്ളത്‌.
PROPRO

‘ശിവജി സുന്ദരി’ ശ്രീയയും തെന്നിന്ത്യന്‍ സുന്ദരി തൃഷയുമാണ്‌ ചിത്രത്തില്‍ കമലിന്‍റെ നായികമാര്‍. ഹേമമാലിനിയും ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക്‌ സൂപ്പര്‍താരം വെങ്കിടേഷും മലയാളി നടി ശോഭനയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

WEBDUNIA|
ഹോളിവുഡ്‌ ചിത്രങ്ങളില്‍മാത്രം ഉപയോഗിക്കാറുള്ള സ്‌പ്രേ മേയ്‌ക്ക്‌ അപ്‌ ആണ്‌ ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :