ചരിത്രം പറയാന്‍ പൃഥ്വി വീണ്ടും, ഇത്തവണ വീരനായകന്‍!

Last Modified ശനി, 10 മെയ് 2014 (13:15 IST)
ചരിത്ര സിനിമകള്‍ക്ക് പറ്റിയ ശരീരമാണ് പൃഥ്വിരാജിന്‍റേത്. വീരനായകന്‍‌മാരെ അവതരിപ്പിക്കാന്‍ മമ്മൂട്ടി കഴിഞ്ഞാല്‍ പൃഥ്വിരാജ് പരിഗണിക്കപ്പെടുന്നതിന് കാരണവും അതുതന്നെ.

ഉറുമിക്ക് ശേഷം പൃഥ്വിരാജ് വീണ്ടുമൊരു ചരിത്ര സിനിമയ്യില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘വേലുത്തമ്പി ദളവ’യാണ് പൃഥ്വിയുടെ അടുത്ത ചരിത്ര സിനിമ. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രം വിജി തമ്പി സംവിധാനം ചെയ്യും.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം 2015 മധ്യത്തോടെ ആരംഭിക്കുമെന്നാണ് അറിയുന്നത്. വളരെ മുമ്പേ പ്ലാന്‍ ചെയ്തിരുന്ന ഈ സിനിമ പൃഥ്വിരാജിന്‍റെ മറ്റ് കമ്മിറ്റ്മെന്‍റ്സുകള്‍ കാരണം നീണ്ടുപോയതാണ്.

മികച്ച ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളും ഈ സിനിമയുടെ പ്രത്യേകതയായിരിക്കും. മലയാള സിനിമ ഇതുവരെ സാക്‍ഷ്യം വഹിച്ചിട്ടില്ലാത്ത ഗംഭീര ഗ്രാഫിക്സ് രംഗങ്ങളും വേലുത്തമ്പി ദളവയിലുണ്ടായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :