ഇരുപതാം നൂറ്റാണ്ടോ? മണിച്ചിത്രത്താഴോ? ക്രിസ്ത്യന്‍ ബ്രദേഴ്സോ? - എന്താണ് സംഭവിക്കാന്‍ പോകുന്നത്? !

വരുന്നത് മണിച്ചിത്രത്താഴോ?

Mohanlal, Suresh Gopi, Dileep, Mammootty, Prithviraj, മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ്, മമ്മൂട്ടി, പൃഥ്വിരാജ്
Last Modified വെള്ളി, 17 ജൂണ്‍ 2016 (14:51 IST)
മോഹന്‍ലാലും സുരേഷ്ഗോപിയും വീണ്ടും ഒന്നിക്കുന്നു. പക്ഷേ ഒരു സിനിമയ്ക്ക് വേണ്ടിയല്ല. ഒരു ഷോര്‍ട്ട് ഫിലിമാണ് സംഗതി. ബോധവത്കരണം ലക്‍ഷ്യമിട്ടുള്ള ഒരു ലഘുചിത്രത്തിനാണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വീണ്ടും കൈകൊടുക്കുന്നത്.

സുരേഷ്ഗോപിയും മജീഷ്യന്‍ മുതുകാടും ഈ ഷോര്‍ട്ട് ഫിലിമില്‍ റോഡ് യാത്രക്കാരായാണ് അഭിനയിക്കുന്നത്. മോഹന്‍ലാലാകട്ടെ സുരക്ഷിതവും പ്രശ്നരഹിതവുമായ യാത്രയെക്കുറിച്ചുള്ള സന്ദേശം നല്‍കാനായി എത്തുന്നു. എം ജയചന്ദ്രനാണ് സംഗീതം നല്‍കുന്നത്.

ഇരുപതാം നൂറ്റാണ്ട്, മണിച്ചിത്രത്താഴ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ട്വന്‍റി20, ജനകന്‍ തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകളില്‍ ഒന്നിച്ചിട്ടുള്ള മോഹന്‍ലാലും സുരേഷ്ഗോപിയും വീണ്ടും ഒന്നിക്കുമ്പോള്‍, ഷോര്‍ട്ട് ഫിലിമാണെങ്കില്‍ പോലും ആരാധകര്‍ ആവേശത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :