കോട്ടയം കുഞ്ഞച്ചനും കിഴക്കന്‍ പത്രോസും ഒന്നിച്ചാല്‍ - സെപ്റ്റംബറില്‍ മമ്മൂട്ടി വീണ്ടും അച്ചായനാകും!

Mammootty, Kozhi Thankachan, Sethu, Anu Sithara, Lal Jose, Dileep, മമ്മൂട്ടി, കോഴി തങ്കച്ചന്‍, സേതു, അനു സിത്താര, ലാല്‍ ജോസ്, ദിലീപ്
BIJU| Last Modified ബുധന്‍, 31 മെയ് 2017 (12:30 IST)
മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. കോട്ടയം കുഞ്ഞച്ചനായാലും മറവത്തൂര്‍ ചാണ്ടിയായാലും സംഘത്തിലെ കുട്ടപ്പായി ആയാലും നസ്രാണിയിലെ ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ ആയാലും കിഴക്കന്‍ പത്രോസ് ആയാലും തോപ്പില്‍ ജോപ്പന്‍ ആയാലും പ്രേക്ഷകര്‍ ആഘോഷമാക്കിയ കഥാപാത്രങ്ങളാണവ. വരുന്ന സെപ്റ്റംബറില്‍ മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷം കെട്ടുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചന്‍ എന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. ആക്ഷന്‍ വേഷങ്ങള്‍ക്ക് നേരിയ ഇടവേള നല്‍കി ആരാധകരെ രസിപ്പിക്കാനാണ് ഈ സിനിമയിലൂടെ മമ്മൂട്ടിയെത്തുന്നത്. തോപ്പില്‍ ജോപ്പന് ശേഷം അതേ കാറ്റഗറിയില്‍ മമ്മൂട്ടി ചെയ്യുന്ന കോഴി തങ്കച്ചന്‍ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. എന്നാല്‍ കോട്ടയം കുഞ്ഞച്ചനും കിഴക്കന്‍ പത്രോസും ഒന്നിച്ചുവരുന്നതുപോലെ ഒരു കഥാപാത്രമായിരിക്കും കോഴി തങ്കച്ചന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയിരിക്കും. ‘രാമന്‍റെ ഏദന്‍‌തോട്ടം’ എന്ന സിനിമയിലെ ഗംഭീര പ്രകടനത്തോടെ മുന്‍‌നിരയില്‍ സ്ഥാനമുറപ്പിച്ച അനുവിന് ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കോഴി തങ്കച്ചനില്‍ അവതരിപ്പിക്കാനുള്ളത്.

ദീപ്‌തി സതി, മിയ എന്നിവരായിരിക്കും ചിത്രത്തിലെ മറ്റ് നായികമാര്‍. കുട്ടനാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമയില്‍ തികച്ചും ഗ്രാമീണനായ തങ്കച്ചന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോഴിക്കച്ചവടമാണ് തങ്കച്ചന്‍റെ ജോലി. എന്നാല്‍ അത്യാവശ്യം ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും.

സേതു തന്നെ തിരക്കഥയെഴുതുന്ന കോഴി തങ്കച്ചനില്‍ സംവിധാന സഹായി ആയി ഉണ്ണിമുകുന്ദന്‍ പ്രവര്‍ത്തിക്കും. അനന്ത വിഷന്‍റെ ബാനറില്‍ മുരളീധരനും ശാന്ത മുരളീധരനുമാണ് കോഴി തങ്കച്ചന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :