ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം, സംവിധാനം എ കെ സാജന്‍!

WEBDUNIA|
PRO
ഒരു കോടി എഴുപത് ലക്ഷം രൂപയായിരുന്നു 2006 മാര്‍ച്ച് 31ന് റിലീസായ ‘ചിന്താമണി കൊലക്കേസ്’ എന്ന സിനിമയ്ക്ക് ചെലവായത്. 10 കോടി രൂപയിലധികം കളക്ഷന്‍ നേടി മെഗാഹിറ്റായി ഈ ചിത്രം മാറി. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ലീഗല്‍ ത്രില്ലറിന് എ കെ സാജനാണ് തിരക്കഥയെഴുതിയത്.

ലാല്‍ കൃഷ്ണ വിരാഡിയാര്‍ എന്ന ക്രിമിനല്‍ ലോയറായാണ് സുരേഷ്ഗോപി ഈ ചിത്രത്തില്‍ നിറഞ്ഞാടിയത്. പുതിയ വിവരം അനുസരിച്ച് ഈ കഥാപാത്രത്തെ വീണ്ടും കൊണ്ടുവരികയാണ്.

ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗമൊരുങ്ങുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എ കെ സാജനായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക എന്നും അറിയുന്നു. എന്നാല്‍, ഇത് ചിന്താമണി കൊലക്കേസിന്‍റെ രണ്ടാം ഭാഗമല്ലെന്നും ലാല്‍ കൃഷ്ണ വിരാഡിയാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ മാത്രമെടുത്ത് മറ്റൊരു ലീഗല്‍ ത്രില്ലര്‍ ഒരുക്കുകയാണെന്നും മറ്റുചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഓഷോ, പമ്പ തുടങ്ങി ചില പ്രൊജക്ടുകള്‍ നേരത്തേ എ കെ സാജന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യുന്നത് ഈ സിനിമയാണെന്നാണ് വിവരം. സമീപകാലത്ത് സാജന്‍ ചെയ്ത അസുരവിത്ത്, ദ്രോണ, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകള്‍ വലിയ പരാജയങ്ങളായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :