‘ഭാര്യക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു, ഒട്ടും അമാന്തിച്ചില്ല… ഒരെണ്ണം അങ്ങ് വെച്ച് കാച്ചി’; സസ്പെന്‍സ് ക്ലൈമാക്‌സുമായി ചാക്കോച്ചന്റെ അടിപൊളി പാട്ട് !

സസ്പെന്‍സ് ക്ലൈമാക്‌സുമായി ചാക്കോച്ചന്റെ അടിപൊളി പാട്ട് !

കോഴിക്കോട്| AISWARYA| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2017 (10:12 IST)
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരമാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയ
ചര്‍ച്ച ചെയുന്നത് കുഞ്ചാക്കോ ബോബന്റെ പാട്ടാണ്. ആസിഫ് അലി ചിത്രമായ കോഹിനൂറിലെ ഹേമന്ദമെന്‍ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനമാണ് താരം പാടുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ ബോബന്‍ പാടി പാട്ട് ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു.

സത്യത്തില്‍ പാട്ട് പാടിയത് ചാക്കോച്ചനായിരുന്നില്ല, ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു. വീഡിയോയുടെ അവസാനം വിജയ് പ്രത്യക്ഷപ്പെടുന്നിടത്താണ് രഹസ്യം പൊളിയുന്നത്. കുഞ്ചാക്കോ വെറുതെ പാട്ടിനനുസരിച്ച് ചുണ്ടനക്കുക മാത്രമായിരുന്നു. ഭാര്യക്കു ഒരു പാട്ടു ഞാൻ പാടി കൊടുക്കണം എന്നു പറഞ്ഞു....ഒട്ടും അമാന്തിച്ചില്ല ....ഒരെണ്ണം അങ്ങ് വെച്ച് കാച്ചി എന്ന് പറഞ്ഞ് കൊണ്ടാണ് ബോബന്റെ ഫേസ്ബുക്ക് ലൈവ് തുടങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :