മോഹന്‍ലാല്‍ ഇനി ‘തല’, പ്രതിഫലം 10 കോടി ? !

മോഹന്‍ലാലിനെ നായകനാക്കി മുരുഗദോസ് ചെയ്യുന്നത് അജിത്തിനായി മാറ്റിവച്ച കഥ

Mohanlal, Murugadoss, Ajith, Thala, Mammootty, Modi, മോഹന്‍ലാല്‍, മുരുഗദോസ്, അജിത്, തല, മമ്മൂട്ടി, മോദി
Last Updated: ശനി, 25 ജൂണ്‍ 2016 (14:50 IST)
മോഹന്‍ലാലിനെ നായകനാക്കി എ ആര്‍ മുരുഗദോസ് മൂന്ന് ഭാഷകളിലായി സിനിമയൊരുക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കോളിവുഡും മല്ലുവുഡും ഏറെ കൌതുകത്തോടെ വായിച്ചത്. ഇപ്പോഴിതാ, കോടമ്പാക്കത്തുനിന്ന് മറ്റൊരു റിപ്പോര്‍ട്ട്. ‘തല’ അജിത്തിനെ നായകനാക്കി ചെയ്യാനായി മുരുഗദോസ് തയ്യാറാക്കി വച്ച കഥയാണത്രേ ഇപ്പോള്‍ മോഹന്‍ലാലിനുവേണ്ടി ഒരുക്കുന്നത്. ഈ സിനിമയില്‍ മോഹന്‍ലാല്‍ ഒരു അധോലോക നായകനായി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാത്രമല്ല, മലയാളത്തില്‍ നിന്ന് ഒരു ഹീറോയ്ക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്ത പ്രതിഫലം മോഹന്‍ലാലിന് ഈ സിനിമയ്ക്ക് ലഭിക്കുമെന്നും അറിയുന്നു. 10 കോടി രൂപയ്ക്ക് മേല്‍ മോഹന്‍ലാലിന് പ്രതിഫലം കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി ചിത്രം പുറത്തിറങ്ങും.

മുരുഗദോസ് തന്നെ രചന നിര്‍വഹിക്കുന്ന സിനിമയുടെ മലയാളം ഡയലോഗുകള്‍ നടന്‍ കൂടിയായ അശ്വിന്‍ മാത്യു രചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ മോഹന്‍ലാല്‍ - മുരുഗദോസ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചേക്കും.

‘അകിര’ എന്ന ഹിന്ദിച്ചിത്രത്തിന്‍റെ തിരക്കിലാണ് ഇപ്പോള്‍ മുരുഗദോസ്. അതിന് ശേഷം മഹേഷ്ബാബു നായകനാകുന്ന സിനിമയാണ് അദ്ദേഹം ചെയ്യുന്നത്. ആ‍ ചിത്രം പൂര്‍ത്തിയായാലുടന്‍ മോഹന്‍ലാല്‍ പ്രൊജക്ട് തുടങ്ങും.

എ ആര്‍ മുരുഗദോസ് കഴിഞ്ഞ ദിവസം അതീവ രഹസ്യമായി കൊച്ചിയിലെത്തി മോഹന്‍ലാലിനെ കണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഥയും മറ്റ് കാര്യങ്ങളും ഈ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതായാണ് അറിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :