കരീനയ്‌ക്ക് അങ്ങനെയൊന്നുമില്ല

PROIFM
സിനിമാ ഫീല്‍ഡിലെ മാധ്യമങ്ങളുടെ നുണക്കഥകളും തമാശകളും ഒക്കെ നന്നായിട്ട് കരീനയ്‌ക്കറിയാം അതുകൊണ്ട് മാധ്യമങ്ങള്‍ എന്തു പറഞ്ഞാലും കരീനയ്‌ക്കൊന്നുമില്ല. ഇക്കാര്യം അവരുടെ പുതിയ നായകന്‍ ഹര്‍മ്മന്‍ ബാവേജ യെയും അവര്‍ അറിയിച്ചു കഴിഞ്ഞു. മാധ്യമങ്ങളുടെ ഗോസിപ്പില്‍ വിഷമിക്കുകയായിരുന്നു ഹര്‍മ്മന്‍ ഇതോടെ ആക്ടീവായി.

തുടക്കക്കാരനായ ഹര്‍മ്മന്‍ ബാവേജ കരീന നായികയാകുന്ന പുതിയ ചിത്രം ‘ലവ് സ്റ്റോറി 2050’ ലെ നായകനാണ്. കരീനയുടെ അഭിനയം റൊബോട്ടിനെ പോലെയാണെന്ന് ബാവേജ പറഞ്ഞതായിട്ടായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്ത. എന്നാല്‍ താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് ബാവേജ ആണയിടുകയാണ്.

കരീനയെ പോലെ സീനിയറായ ഒരാളെ കുറിച്ച് തുടക്കക്കാരനായ തനിക്ക് പറയാനാകുമോ? ആരെ കുറിച്ചും താന്‍ അങ്ങനെയൊന്നും പറയുക ഇല്ലെന്നായിരുനു ബാവേജയുടെ മറുപടി.തന്നെ പോളെ ഒരാള്‍ക്കൊപ്പം കരീനയെ പോലെ ഒരു നടി അഭിനയിക്കുന്നത് തന്നെ വലിയ കാര്യമാണെന്നും ബാവേജ കരുതുന്നു. ചിത്രത്തിലെ രണ്ടാം നായിക പ്രിയങ്കയാണ്.

കഴിഞ്ഞയാഴ്ച ഡല്‍‌ഹിയില്‍ നടന്ന ഒരു ചടങ്ങിലാണ് ഹര്‍മാന്‍ ബാവേജയെ ടെന്‍ഷനടിപ്പിച്ച ഇക്കാര്യം അരങ്ങേറിയത്.എന്നാല്‍ വാര്‍ത്ത വന്നതിനു പിന്നാലെ സംഭവത്തിന്‍റെ സത്യാവസ്ഥ വച്ച് ബാവേജ ഒരു എസ് എം എസ് അയച്ചു. സജിദ് നഡിയാഡ് വാലയുടെ ‘കമ്പക് ഇഷ്ക്ക്’ എന്ന ചിത്രത്തിന്‍റെ സെറ്റിലായിരുന്ന കരീന മറുപടിയും അയച്ചു.

WEBDUNIA|
നീണ്ട കാലങ്ങളായി ഈ വ്യവസായത്തിന്‍റെ ഭാഗമായ തനിക്ക് കാര്യങ്ങള്‍ എങ്ങനെയൊക്കെ ആണെന്ന് നന്നായിട്ട് അറിയാമെന്നായിരുന്നു കരീനയുടെ മറുപടി. ഇക്കാര്യത്തിലൊന്നും തനിക്ക് യാതൊരു ഫീലിംഗുമില്ലെന്നും കരീന ബാവേജയ്‌ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. റിലീസ് ചെയ്യുന്ന ചിത്രം ആദ്യ ദിവസം തന്നെ കാണാനും കരീന ബാവേജയോട് പറഞ്ഞു. എന്തായാലും താരത്തിന്‍റെ മറുപടി പുതിയ താരത്തെ ഊര്‍ജ്വസ്വലനാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :