റൊമാന്റിക്ക് മൂഡില്‍ കോഹ്‌ലിയും അനുഷ്‌കയും; വീഡിയോ വൈറല്‍

റൊമാന്റിക്ക് മൂഡില്‍ കോഹ്‌ലിയും അനുഷ്‌കയും

AISWARYA| Last Modified ശനി, 21 ഒക്‌ടോബര്‍ 2017 (14:38 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അനുഷ്‌കയും കോഹ്ലിയുമായുള്ള വിവാഹം. ഒരു പാട് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതാണ് ഇവരുടെ പ്രണയ കഥകള്‍‍. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന സന്ദര്‍ഭങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് ഇരുവരും വിവാഹ വേഷം അണിഞ്ഞുകൊണ്ടുള്ള പരസ്യത്തെ കുറിച്ചാണ്. ഇരുവരുടേയും ബന്ധത്തിന്റെ തീവ്രതയാണ് പരസ്യത്തിലൂടെ അവര്‍ കാണിച്ച് തരുന്നത്. വിവാഹത്തിന് ഒരുങ്ങി നില്‍ക്കുകയാണ് ഇരുവരും എന്ന് ആരാധകര്‍ക്ക് സൂചന നല്‍കി കൊണ്ടാണ് മാന്യവര്‍ മോഹ്യന്റെ പരസ്യം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയാണ് ഇരുവരും. വിവാഹിതരാവുന്ന വധൂവരന്മാര്‍ എന്ത് പ്രതിജ്ഞകളാകും പരസ്പരം എടുക്കുക എന്ന് ഊഹിച്ച് പറയുകയാണ് പരസ്യത്തില്‍ ഇരുവരും ചെയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :