ദുല്‍ക്കറിനൊപ്പം അഭിനയിക്കാന്‍ ഡേറ്റില്ലെന്ന് നിവിന്‍ പോളിയുടെ നായിക, എന്നാല്‍ സംവിധായകന്‍ പുറത്താക്കിയതാണെന്നും അഭ്യൂഹം!

റീടേക്കിന് താല്‍പ്പര്യമില്ല, നായികയെ സംവിധായകന്‍ പുറത്താക്കി?

Dulquer Salman, Nivin Pauly, Amal Neerad, Action Hero Biju, Anu Emmanuel, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, അമല്‍ നീരദ്, ആക്ഷന്‍ ഹീറോ ബിജു, അനു ഇമ്മാനുവല്‍
Last Modified വ്യാഴം, 2 ജൂണ്‍ 2016 (16:34 IST)
ദുല്‍ക്കര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ഡേറ്റില്ലെന്ന് നിവിന്‍ പോളിയുടെ നായിക. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിരുന്ന അനു ഇമ്മാനുവലാണ് തനിക്ക് ദുല്‍ക്കര്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റില്ലെന്ന് അറിയിച്ചിരിക്കുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നാണ് അനു ഇമ്മാനുവല്‍ പിന്‍‌മാറിയത്. ഗോപിചന്ദിന്‍റെ നായികയായി ‘ഓക്സിജന്‍’ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ദുല്‍ക്കര്‍ നായകനാകുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് അനു അറിയിച്ചിരിക്കുന്നത്.

എന്നാല്‍ അനുവിനെ സംവിധായകന്‍ അമല്‍ നീരദ് ഈ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കിയതാണെന്ന് ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ചിത്രത്തില്‍ അനു അഭിനയിച്ചുതുടങ്ങിയതാണ്. പുറത്തുവന്ന ചില വര്‍ക്കിംഗ് സ്റ്റില്ലുകളില്‍ അനുവിന്‍റെ ചിത്രവുമുണ്ട്.

എന്നാല്‍ അനു ഇമ്മാനുവലിനെ പുറത്താക്കിയതിന്‍റെ യഥാര്‍ത്ഥ കാരണമെന്തെന്ന് വ്യക്തമല്ല. അഭിനയിക്കുമ്പോള്‍ റീടേക്കുകള്‍ക്ക് അനു തയ്യാറാകുന്നില്ല എന്ന കാരണത്താലാണ് അവരെ അമല്‍ നീരദ് ഒഴിവാക്കിയതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അനു ഇമ്മാനുവലിന് പകരം പുതിയ നായികയായി കാര്‍ത്തിക മുരളീധരനെ തീരുമാനിച്ച ടീം ചിത്രീകരണം തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :