പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഫുക്രുവും എലീനയുമൊക്കെയുണ്ട്, രജിത് കുമാറിനെ അവഗണിച്ച് ആര്യ!

അനു മുരളി| Last Modified ചൊവ്വ, 21 ഏപ്രില്‍ 2020 (14:24 IST)
ബിഗ് ബോസ് മലയാളം സീസൺ 2വിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആര്യ. ഹൗസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ രജിത് കുമാറിനെതിരെ നിലയുറപ്പിച്ചതോടെ ആര്യക്ക് നേരെ കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ നടന്നത്.

ഷോ അവസാനിച്ച് തിരിച്ചെത്തിയ ആര്യയ്ക്ക് നേരേ ഇപ്പോഴും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതേക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

സൈബർ ആക്രമണമാണ് ഇപ്പോഴും നടക്കുന്നത്. തുടക്കത്തില്‍ താന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ പിന്നീടത് നിര്‍ത്തി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെച്ചപ്പോഴും പലരും തന്നെ വിമര്‍ശിക്കുകയാണ്, വിവരമില്ലായ്മ ഒരു തെറ്റല്ല. പരാതി നൽകിയിട്ടുണ്ട്.

ആര്യവെമ്പാലയെന്നാണ് ചിലരൊക്കെ തന്നെ വിശേഷിപ്പിക്കാറുള്ളത്. എല്ലാവര്‍ക്കും പാമ്പുകളെ പേടിയാണല്ലോ. പേടിയും ബഹുമാനവും ചേര്‍ന്നായിരിക്കും ഇത്തരത്തിലൊരു പേരിട്ടതെന്നാണ് താന്‍ കരുതുന്നതെന്നും താരം പറയുന്നു. കുറേയെറെ ബന്ധങ്ങളാണ് ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. ഫുക്രു, എലീന, രേഷ്മ ഇവരെല്ലാം ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. വീണ പണ്ടേ എന്റെ കുടുംബത്തിലെ അംഗമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :