‘ഒരു കസ്റ്റമര്‍ ഒറ്റത്തവണ’, നടി യമുനയുടെ തന്ത്രം!

WEBDUNIA|
PRO
PRO
‘കസ്റ്റമര്‍’ എത്ര പൈസക്കാരനായാലും ‘ഒരൊറ്റ തവണ’ മാത്രമേ അനുവദിക്കാറുള്ളൂവെന്ന് അനാശാസ്യത്തിന് അറസ്റ്റിലായി ജയിലടക്കപ്പെട്ട നടി പൊലീസിനോട് വെളിപ്പെടുത്തി. പൊലീസില്‍ അകപ്പെട്ടാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്ന് പറഞ്ഞ് ഊരാനാണ് യമുന ഈ തന്ത്രം സ്വീകരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു വന്‍ സെക്സ് റാക്കറ്റിന്റെ ചെറിയൊരു കണ്ണിമാത്രമാണ് യമുനയെന്നും ‘ഒരു കസ്റ്റമര്‍ ഒരൊറ്റ തവണ’ എന്നാണ് ഈ റാക്കറ്റിന്റെ തന്ത്രമെന്നും കര്‍ണാടക പൊലീസ് വെളിപ്പെടുത്തുന്നു.

“ഒരു കസ്റ്റമര്‍ക്ക് ഒരുതവണ മാത്രമാണ് യമുന ‘ചാന്‍സ്’ നല്‍‌കാറ്‌. എത്ര പൈസ തരാമെന്ന് പറഞ്ഞാലും രണ്ടാമത്തെ ചാന്‍സ് ലഭിക്കില്ല. പൊലീസില്‍ കുടുങ്ങിയാല്‍ ഇഷ്ടപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്ന് പറഞ്ഞ് കേസില്‍ നിന്ന് ഊരാനാണ് യമുന ഈ തന്ത്രം പയറ്റുന്നത്. ഒരൊ മണിക്കൂറിന് ഒരു ലക്ഷം രൂപയാണ് യമുന പ്രതിഫലമായി വാങ്ങാറ്‌. യമുനയെ പിടിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് അവര്‍ ‘സോറി, ഇനി ഇങ്ങിനെ ഉണ്ടാവില്ല.. ദയവുചെയ്ത് വിടണം’ എന്ന് ഞങ്ങളോട് അപേക്ഷിക്കുകയുണ്ടായി.”

“സുരക്ഷിത് സുമന്‍ എന്നയാളാണ് യമുനയുടെ ഏജന്റ്. ഇയാള്‍ ഒരു വന്‍ സെക്സ് റാക്കറ്റിലെ കണ്ണിയാണ്. ഇയാളുടെ ‘ഡാറ്റാബേസി’ല്‍ ഒട്ടേറെ പെണ്‍‌കുട്ടികള്‍ ഉണ്ട്. ഇവരും ‘ഒരു കസ്റ്റമര്‍ ഒരു തവണ’ തന്ത്രം പയറ്റുന്നവരാണ്. സുരക്ഷിതിന്റെ കയ്യിലുള്ള ലിസ്റ്റില്‍ ബാംഗ്ലൂരിലെ പെണ്‍‌കുട്ടികള്‍ മാത്രമല്ല ഉള്ളത്. മുംബൈ, ഡല്‍‌ഹി തുടങ്ങിയ മെട്രോ നഗരങ്ങളും ഇയാള്‍ക്ക് കണ്ണികളുണ്ട്.”

“എപ്പോള്‍ വേണമെങ്കിലും കുടുങ്ങാം എന്നതിനാല്‍ സുരക്ഷിത് വളരെ ‘സുരക്ഷിതമായ’ സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രമേ ആശ്രയിക്കാറുള്ളൂ. സുരക്ഷിതിനൊപ്പം യമുന കൂടാതെ വേറെ 8 പെണ്‍കുട്ടികളെ കൂടി ഞങ്ങള്‍ പൊക്കിയിരുന്നു. എന്നാല്‍ ഇവരെല്ലാവര്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. സുരക്ഷിതിനെ മാത്രമാണ് ഈ മാസം 28 വരെ കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്” - പൊലീസ് ബാംഗ്ലൂരില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യമുന കുടുങ്ങിയത്. സോഫ്റ്റ്‌വെയര്‍ കമ്പനിയുടമയായ വേണുഗോപാലിനൊപ്പമാണ് യമുന പിടിയിലായത്. ഇവര്‍ക്കൊപ്പം ബ്രോക്കറായ സുരക്ഷിത് എന്നയാളും കുടുങ്ങിയിരുന്നു. റാക്കറ്റില്‍ കൂടുതല്‍ സിനിമാ, മോഡലിംഗ്‌ താരങ്ങള്‍ ഉണ്ടെന്നാണ്‌ സൂചന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം സജീവമാണെന്ന്‌ പൊലീസ് അറിയിച്ചു. മൂന്നു മാസം മുമ്പ്‌ റാക്കറ്റിനെക്കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കിയതെന്നും യമുനയടക്കമുള്ളവരെ പിടികൂടിയതെന്നും പോലീസ്‌ കമ്മീഷണര്‍ ശങ്കര്‍ ബിദ്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :