സോളാര്‍ വിവാദം സിനിമയാകുന്നു, നായകന്‍ സുരേഷ് ഗോപി?

കൊച്ചി| WEBDUNIA|
PRO
സിനിമാക്കഥയേക്കാ‍ള്‍ സസ്പെന്‍സും മാധ്യമങ്ങളില്‍ ഒരിക്കലും തീരാതെ കഥകള്‍ നിറയുകയും ചെയ്ത സോളാര്‍ തട്ടിപ്പും കേസും വിവാദങ്ങളും സിനിമയാകാനൊരുങ്ങുന്നുവെന്ന് മാധ്യമറിപ്പോര്‍ട്ട്. സംവിധായകന്‍ രഞ്ജി പണിക്കരാണ് സോളാര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള ചെയ്യാനൊരുങ്ങുന്നതെന്നും നായകന്‍ സുരേഷ് ഗോപിയായിരിക്കുമെന്നുമാണ് സൂചന.

രാഷ്ട്രീയനേതാക്കളെയും താരങ്ങളെയും വരെ വിവാദത്തിലേക്ക് വലിച്ചിട്ട വിവാദം കത്തിനില്‍ക്കുന്ന ഈ സമയത്ത് തന്നെ എത്രയും പെട്ടെന്ന് സിനിമ ചിത്രീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ സമയത്ത് ഇത്തരമൊരു സിനിമയ്ക്ക് ബോക്സോഫീസില്‍ വലിയ വിജയം നേടാനാകുമെന്നാണ് വിലയിരുത്തുന്നത്.

നിരവധി ചിത്രങ്ങളില്‍ പൊലീസ് വേഷത്തില്‍ തിളങ്ങിയ സുരേഷ് ഗോപി പുതിയ ചിത്രത്തിലും പൊലീസ് റോളിലായിരിക്കും എത്തുക. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ രഞ്ജി പണിക്കര്‍ തുടങ്ങിയതായും സൂചനയുണ്ട്. സഹതാരങ്ങളുടെ വിവരങ്ങളും ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :