സായികുമാറും ബിന്ദു പണിക്കരും ഹൌസ്‌ബോട്ടില്‍

WEBDUNIA|
PRO
നടന്‍ സായികുമാറും നടി ബിന്ദു പണിക്കരും ഹൌസ് ബോട്ടില്‍. ആലപ്പുഴയില്‍ മൂന്നു മണിക്കൂറോളം ഇരുവരും ഹൌസ് ബോട്ടില്‍ കറങ്ങിയതായി റിപ്പോര്‍ട്ട്. ബിന്ദു പണിക്കരും സായികുമാറും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ പ്രസന്നകുമാരി നല്‍കിയ പരാതി നിലനില്‍ക്കേയാണ് ഇരുവരും ഹൌസ് ബോട്ടില്‍ സമയം ചെലവഴിച്ചത്.

മാസങ്ങള്‍ക്കു മുമ്പാണ് സായികുമാറും ഭാര്യയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യവുമായി സായി കോടതിയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറം‌ലോകം അറിയുന്നത്. കൊട്ടാരക്കര കുടുംബക്കോടതിയിലാണ് സായികുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഭാര്യയ്ക്കെതിരെ സായികുമാര്‍ ഉന്നയിച്ചത്. തന്നെക്കാള്‍ ആറുവയസ് കൂടുതലുണ്ട് പ്രസന്നകുമാരിക്ക് എന്നു മനസിലായത് വിവാഹശേഷം മാത്രമാണെന്ന് സായികുമാര്‍ ഹര്‍ജിയില്‍ പറയുന്നു. താന്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനുകളില്‍ ഭാര്യയും ബന്ധുക്കളും എത്തുകയും പലതവണ അപമര്യാദയായി പെരുമാറുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്ന് താനുണ്ടാക്കിയ പണം ഭാര്യ കൈവശപ്പെടുത്തി. തന്നോടാലോചിക്കാതെ സ്വത്തുവകകള്‍ സ്വന്തം പേരില്‍ ഭാര്യ സമ്പാദിച്ചു.
PRO


തന്നില്‍ പരസ്ത്രീബന്ധം ആരോപിച്ച് 2008 സെപ്റ്റംബര്‍ ഏഴിന് എറണാകുളത്തെ ഒരു ഹോട്ടലില്‍ വച്ച് ഭാര്യയുടെ ബന്ധുക്കള്‍ വഴക്കുണ്ടാക്കി. 2009 ജനുവരി അഞ്ചിന് ഭാര്യ താലിമാല പൊട്ടിച്ചെറിഞ്ഞ സംഭവമുണ്ടായി. തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കള്‍ എത്തി തന്നെ കയ്യേറ്റം ചെയ്തു. താന്‍ മരിക്കണമെന്ന ഉദ്ദേശത്തോടെ ഭാര്യ ദുര്‍മന്ത്രവാദം നടത്തി. ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ച് വീട്ടില്‍ എത്തുമ്പോള്‍ പച്ചവെള്ളം പോലും തരാന്‍ ഭാര്യ തയ്യാറാകുന്നില്ല - സായികുമാര്‍ ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

നാടകങ്ങളില്‍ ഒരുമിച്ച്‌ അഭിനയിച്ചിരുന്നവരാണ് സായികുമാറും പ്രസന്നകുമാരിയും. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഹര്‍ജിയിലുള്ള കാര്യങ്ങളൊക്കെ കള്ളമാണെന്നും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കാരണമാണ് സായികുമാര്‍ വിവാഹമോചനത്തിന് ശ്രമിക്കുന്നതെന്നും പ്രസന്നകുമാരിയുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. നടി ബിന്ദു പണിക്കരും സായികുമാറുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ വ്യാപകമാണ്. അതിനിടയിലാണ് സായിയും ബിന്ദു പണിക്കരും ഹൌസ് ബോട്ടില്‍ കറങ്ങാന്‍ സമയം കണ്ടെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :