ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം വീണ്ടും, വിദ്യാ ബാലന്‍ വരുമോ?

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഷാജി കൈലാസ് വഴിമാറി നടക്കുകയാണ്. ആക്ഷന്‍ ചിത്രങ്ങള്‍ തല്‍ക്കാലം നിര്‍ത്തുകയാണ് മലയാള സിനിമയിലെ ഏറ്റവും ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള സംവിധായകന്‍. ഇനി ലളിതമായ കഥകള്‍ പറയുന്ന കുറച്ചു സിനിമകള്‍ ചെയ്യാമെന്നാണ് ഷാജി അറിയിച്ചിട്ടുള്ളത്. ആ സിനിമകളും വിജയിച്ചില്ലെങ്കില്‍ സംവിധാനം അവസാനിപ്പിക്കുമെന്നും ഷാജി പ്രഖ്യാപിച്ചുകഴിഞ്ഞു. എക്കാലത്തെയും മെഗാഹിറ്റുകളായ ദി കിംഗ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ സിനിമകളുടെ സംവിധായകന്‍റെ ഈ പ്രഖ്യാപനം വേദനയോടെയാണ് മലയാളികള്‍ കേട്ടത്.

എങ്കില്‍ കേട്ടോളൂ... പുതിയ വാര്‍ത്ത. മലയാളത്തിലെ ഫയര്‍ബ്രാന്‍ഡ് കൂട്ടുകെട്ടായ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. ഇവര്‍ അവസാനം ഒന്നിച്ചത് ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ചിത്രത്തിലായിരുന്നു. കമ്മീഷണറും കിംഗും ഒരുമിച്ചുചേര്‍ന്നപ്പോള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം പ്രതീക്ഷിച്ച പ്രേക്ഷകര്‍ പക്ഷേ കേട്ടത് നനഞ്ഞ പടക്കത്തിന്‍റെ ശബ്ദമായിരുന്നു.

ത്രസിപ്പിക്കുന്ന ഒരു കഥയില്ലാതെ പോയതും തിരക്കഥയ്ക്ക് മൂര്‍ച്ച കുറഞ്ഞതും ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ പരാജയപ്പെടാന്‍ കാരണമായി. ആ ചിത്രം വീണതോടെയാണ് ഒരു വഴിമാറിനടത്തം ആവശ്യമാണെന്ന് ഷാജിക്കും രണ്‍ജിക്കും തോന്നിയത്. എന്തായാലും ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ പക്ഷേ നായകപ്രധാനമായ ചിത്രമല്ല. സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ സിനിമ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും.

അടുത്ത പേജില്‍ - സിനിമയുടെ പേര് ‘പെണ്‍’ !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :