ധനുഷിന് പൂച്ചെണ്ടുകളുമായി ഇളയദളപതി

ചെന്നൈ| WEBDUNIA|
PRO
ബോളിവുഡില്‍ മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ നമ്മുടെ ധനുഷിന് ഇളയദളപതി വിജയ് ആശംസകള്‍ നേര്‍ന്നു. ഇരുവരും തമ്മിലുള്ള ആഴമേറിയ സൌഹൃദമാണ് ഈ അനുമോദനത്തിന് കാരണമെന്നാണ് വിജയ്, ധനുഷ് ആരാധകര്‍ പറയുന്നത്.

2013ല്‍ ആനന്ദ് റായ് സംവിധാനം ചെയ്ത രാഞ്ജന ചിത്രത്തിലാണ് ധനുഷ് ബോളിവുഡില്‍ ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് ഫിലിം ഫെയറിന്റെ മികച്ച പുതുമുഖത്തിനുള്ള അവാര്‍ഡ് ധനുഷ് കരസ്ഥമാക്കിയത്.

ധനുഷ്-വിജയ് സൌഹൃദം ഏറെ നാളുകളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. പരസ്പരം ബഹുമാനത്തോട് കൂടി സൌഹൃദം സൂക്ഷിക്കുന്ന സിനിമ താരങ്ങളാണ് വിജയും ധനുഷുമെന്നാണ് ആരാധകര്‍ പറയുന്നത്. വിജയ് ധനുഷിന് പൂച്ചെണ്ടുകള്‍ നല്‍കിയാണ് തന്റെ അനുമോദനം അറിയിച്ചത്.

വിജയ് അഭിനയിച്ച ജില്ല ഗംഭീര വിജയമാണ് നേടിയത്. പാ, ചീനി കും തുടങ്ങിയ ഹിറ്റ് ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ ആര്‍ ബല്‍‌കിയുടെ ഹിന്ദി ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. അമിതാബ് ബച്ചന്‍ ധനുഷിനൊപ്പം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :