കാവ്യ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു?

WEBDUNIA|
PRO
നടി കാവ്യാ മാധവന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നതിനായി സൈബര്‍ ലോകത്ത് ഒരു വാര്‍ത്ത പറന്നുകളിക്കുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലാണ് കാവ്യയുടെ പുനര്‍വിവാഹം ചര്‍ച്ചാവിഷയമായിരിക്കുന്നത്. മലയാള സിനിമയിലെ ഒരു സാങ്കേതിക വിദഗ്ധനുമായി കാവ്യയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് പ്രചരിക്കുന്നത്.

വിവാഹമോചിതയായ ശേഷം കാവ്യ സിനിമാരംഗത്ത് സജീവമാകുകയും മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തിരുന്നു. വിവാഹത്തേക്കുറിച്ചോ പുതിയൊരു കുടുംബജീവിതത്തേക്കുറിച്ചോ ആലോചിച്ചിട്ടുപോലുമില്ലെന്നാണ് കാവ്യ എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്.

ഫേസ്ബുക്കിലും മറ്റും വന്ന പുനര്‍വിവാഹ വാര്‍ത്തയേക്കുറിച്ച് കാവ്യയുടെ കുടുംബത്തോട് മാധ്യമങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍, ആ വാര്‍ത്ത തെറ്റാണെന്നും അങ്ങനെയൊരു ആലോചനയില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

കാവ്യയുടെ അസൂയാലുക്കള്‍ ആരെങ്കിലും പടച്ചുവിട്ടതാവാം പുതിയ വാര്‍ത്തയെന്നാണ് സിനിമാലോകം അനുമാനിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :