മമ്മൂട്ടിയും രജനീകാന്തും ഒന്നിക്കുന്നു ! നൂറ് കോടി ക്ലബ്ബിലേക്ക് ഒരു മമ്മൂട്ടിച്ചിത്രം ?!

26 വർഷങ്ങൾക്ക് ശേഷം അവർ ഒന്നിക്കുന്നു !

aparna shaji| Last Modified വ്യാഴം, 1 ജൂണ്‍ 2017 (13:55 IST)
മണിരത്നത്തിന്‍റെ ചിത്രം ആയതുകൊണ്ടുമാത്രമല്ല ‘ദളപതി’ഇന്ത്യന്‍ സിനിമാസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാകുന്നത്. മഹാഭാരതത്തിലെ കര്‍ണന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് മണിരത്നം ആ സിനിമയൊരുക്കിയത്. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. ഇത്രയും പ്രത്യേകതകളെല്ലാം പരിഗണിച്ചാലും ‘ദളപതി’യുടെ പ്രേക്ഷകപ്രീതിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. അത് മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച സിനിമയാണ്.

നീണ്ട 26 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ദളപതിയിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. ചിത്രം എക്കാലത്തേയും മികച്ച വിജയമായിരുന്നു. സൂര്യ എന്ന കഥാപാത്രമായി രജനികാന്തും ദേവരാജന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും തകര്‍ത്താടിയ സിനിമ. പുതിയ ചിത്രത്തില്‍ രജിനികാന്തിനൊപ്പം മമ്മൂട്ടി എത്തുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ പാ രഞ്ജിത് ഒരുക്കുന്ന കാല കരികാലനില്‍ രജനീകാന്തിനൊപ്പം മമ്മൂട്ടിയും എത്തുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

രജനികാന്ത് നായകനായി എത്തുന്ന കാല കരികാലനില്‍ മമ്മൂട്ടിക്ക് ചരിത്ര പുരുഷന്റെ വേഷമാണ്. ഇന്ത്യന്‍ ഭരണഘടനാ ശില്പിയായ ഡോ ബിആര്‍ അംബേദ്ക്കറിന്റെ വേഷമാണ് മമ്മൂട്ടിക്കെന്നാണ് വിവരം. പ്രാധാന്യമുള്ള അതിഥി വേഷമാണ് ചിത്രത്തില്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ച മുംബൈയില്‍ ആരംഭിച്ചുകഴിഞ്ഞു.

മമ്മൂട്ടിക്ക് തന്റെ കരിയറില്‍ ഒരു നൂറ് കോടി ചിത്രത്തിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. മമ്മൂട്ടിക്ക് തമിഴ് ചിത്രത്തിലൂടെ നൂറ് കോടി ക്ലബ്ബ് അംഗത്വം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :