‘കോമഡിക്കാരെ അങ്ങനെ തള്ളിക്കളയണ്ട’

WEBDUNIA|
PRO
PRO
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതായി നടന്‍ സലീം കുമാര്‍ പ്രതികരിച്ചു. കൂടുതലും കോമഡി ചിത്രങ്ങളിലാണ് താന്‍ അഭിനയിക്കാറുള്ളത്. അതിനാല്‍ ഇത് കോമഡിക്ക് കൂടിയുളള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. കോമഡിക്കാരെ അങ്ങനെ തള്ളിക്കളയരുത് എന്നാണ് ഈ അവാര്‍ഡിലൂടെ വ്യക്തമാവുന്നതെന്നും സലീം കുമാര്‍ പറഞ്ഞു.

നന്മയുള്ള ഒരു സമൂഹത്തിന്റെ കഥയാണ് ആദാമിന്റെ മകന്‍ അബു എന്ന ചിത്രമെന്ന് സലീം കുമാര്‍ പറഞ്ഞു. ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഒരു മാറ്റം കൊണ്ടുവന്ന സംവിധായകനാണ് സലീം അഹമ്മദ്. വേറിട്ട രീതിയില്‍ ചിന്തിക്കുന്ന ഒരു സിനിമയാണ് അത്. എന്നാല്‍ പ്രാദേശിക അവാര്‍ഡുകള്‍ക്ക് ആ ചിത്രത്തെ പരിഗണിക്കുക പോലും ചെയ്തില്ലെന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രം കരസ്ഥമാക്കിയത് ദൈവാനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :