മോഹന്‍ലാലിനൊപ്പം നദിയാ മൊയ്തു സെവന്‍സില്‍

WEBDUNIA|
PRO
PRO
ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തിയ നദിയാ മൊയ്തു മലയാളത്തില്‍ സജീവമാകുന്നു. ഡബിള്‍സില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നദിയ അടുത്തതായി അഭിനയിക്കുന്നത് ജോഷിയുടെ സെവന്‍‌സിലാണ്.

സെവന്‍സ് എന്ന ചിത്രത്തില്‍ ഒരു പൊലീസ് കമ്മിഷണറുടെ വേഷത്തിലാണ് നദിയ അഭിനയിക്കുന്നത്. ബോള്‍ഡായ ഈ കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകപ്രീതി നേടാനുള്ള ഒരുക്കത്തിലാണ് നദിയ. മമ്മൂട്ടിച്ചിത്രത്തിന് ശേഷം മോഹന്‍ ലാലിനൊപ്പവും നദിയ അഭിനയിക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കുഞ്ചാക്കോബോബനും ആസിഫ് അലിയുമാണ് ചിത്രത്തിലെ നായകര്‍‍. നിവിന്‍ പോളി, വിനീത് കുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തിലെ താരങ്ങളാണ്. സന്തോഷ് പവിത്രം നിര്‍മ്മിക്കുന്ന സെവന്‍സിന്‍റെ പ്രധാന ലൊക്കേഷന്‍ കോഴിക്കോടാണ്.

മലബാറിലെ ഫുട്ബോള്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലറാണ് സെവന്‍‌സിലൂടെ ജോഷി ലക്‍ഷ്യമിടുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകും. ചിത്രം ജൂലൈയില്‍ റിലീസാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :